Skip to main content

വായനാപക്ഷാചരണം: ജില്ലാതല ഉദ്ഘാടനം നടത്തി  

 

സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ വിദ്യാഭ്യാസ വകുപ്പും പബ്ലിക് റിലേഷന്‍ ഡിപ്പാര്‍ട്ട്മെന്റും  പി.എന്‍. പണിക്കര്‍ ഫൗണ്ടേഷനും സംയുക്തമായി ജൂലൈ 7 വരെ സംസ്ഥാന വ്യാപകമായി നടത്തുന്ന വായനാപക്ഷാചരണത്തിന്റെ ജില്ലാതല  ഉദ്ഘാടനം പബ്ലിക് ലൈബ്രറിയില്‍ സാഹിത്യകാരി എം.ബി. മിനി നിര്‍വഹിച്ചു.
സ്റ്റേറ്റ് കൗണ്‍സില്‍ അംഗം വി.കെ. ജയപ്രകാശ് പി.എന്‍. പണിക്കര്‍ അനുസ്മരണം നടത്തി.  മുന്‍ ജില്ലാ സെക്രട്ടറി എം. കാസിം വായനാസന്ദേശം നല്‍കി. ജൂണ്‍ 20, 21, 22 ന് ഗൃഹസന്ദര്‍ശനം, 23, 24 വീടുകളില്‍ പുസ്തക വിതരണം, 25, 26, 27, 28 വായനയുടെ സ്വാതന്ത്ര്യം - ഓര്‍മ്മപ്പെടുത്തല്‍, 29 ന് വായനാനുഭവം വാട്ട്സ് ആപ്പില്‍, 30 ന് പൊന്‍കുന്നം വര്‍ക്കി അനുസ്മരണം, ജൂലായ് ഒന്നിന് കേശവദേവ്  അനുസ്മരണം, രണ്ടിന് വായനാകുറിപ്പ് പരിശോധന, മൂന്നിന് വിജയികളുടെ വീട് സന്ദര്‍ശനം, സമ്മാന വിതരണം, നാലിന് സാംബശിവന്‍ ജന്മദിനം, അഞ്ചിന് ബഷീര്‍, തിരുനല്ലൂര്‍ കരുണാകരന്‍ അനുസ്മരണം, ആറിന് ബഷീര്‍ ഷോര്‍ട്ട്ഫിലിം, ഏഴിന് ഐ.വി. ദാസ് ജന്മദിനം, വായനപക്ഷാചരണ സമാപനം എന്നിവ  പക്ഷാചരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കും. ജില്ലാ പ്രസിഡന്റ് ടി.കെ. നാരായണദാസ് അധ്യക്ഷനായി. ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി പി.എന്‍. മോഹനന്‍, പാലക്കാട് താലൂക്ക്  സെക്രട്ടറി കുഞ്ഞന്‍ മാസ്റ്റര്‍ സംസാരിച്ചു.

date