Skip to main content

എല്‍.എല്‍.ബി / കെ -മാറ്റ് പരീക്ഷകള്‍: 21 ന് കെ.എസ്.ആര്‍.ടി.സി സര്‍വീസ് ആവശ്യമുള്ളവര്‍ സീറ്റ് റിസര്‍വ്വ് ചെയ്യണം

 

ജൂണ്‍ 21 ന് നടക്കുന്ന ത്രിവത്സര, പഞ്ചവത്സര എല്‍.എല്‍.ബി / കെ മാറ്റ്  പരീക്ഷകള്‍ക്കായി കെ.എസ്.ആര്‍.ടി.സി സര്‍വീസ് ആവശ്യമുള്ള വിദ്യാര്‍ഥികളും രക്ഷിതാക്കളും മുന്‍കൂട്ടി അറിയിക്കുന്ന പ്രകാരം സര്‍വീസ് നടത്തുമെന്ന് ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. ഇതിനായി ഇന്ന് (ജൂണ്‍ 20) വൈകിട്ട് അഞ്ചിനകം വീടിന് സമീപമുള്ള കെ.എസ്.ആര്‍.ടി.സി ഡിപ്പോകളില്‍ സീറ്റ് റിസര്‍വ്വ് ചെയ്യണം. തുടര്‍ന്ന് സ്‌പെഷ്യല്‍ ടിക്കറ്റ് ചാര്‍ജ്ജ് ഈടാക്കി സര്‍വീസ് നടത്തും.

 

date