Skip to main content

'നെല്ലിക്ക' കൈയെഴുത്ത് മാസിക പ്രകാശനം ചെയ്തു

 

കുഴല്‍മന്ദം ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ തയ്യാറാക്കിയ കൈയെഴുത്തു മാഗസിന്‍ 'നെല്ലിക്ക' മന്ത്രി എ.കെ. ബാലന്‍ ഓണ്‍ലൈനായി പ്രകാശനം ചെയ്തു. സീനിയര്‍ സൂപ്രണ്ട് വേലായുധന്‍ അധ്യക്ഷനായി. പ്രിന്‍സിപ്പല്‍ സുധീര, പി.ടി.എ. പ്രസിഡന്റ് ശാന്തകുമാരി, വാര്‍ഡ് മെമ്പര്‍ എം.എ. ഭാസ്‌കരന്‍, അധ്യാപകരായ രാധിക, രേഷ്മ, ബൈജു, നിഷാദ്, ബിജു, ദീപ, സൗമ്യ എന്നിവര്‍ സംസാരിച്ചു.

date