Post Category
ചിത്രരചനാ മത്സരഫലം പ്രസിദ്ധീകരിച്ചു
ലോക്ക്ഡൗണ്‍ കാലത്ത് കൗമാരക്കാരുടെ സര്‍ഗാത്മക കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനും ക്രിയാത്മകമാക്കുന്നതിനുമായി ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും ആരോഗ്യകേരളവും സംയുക്തമായി നടത്തിയ ചിത്രരചനാ മത്സരഫലം പ്രസിദ്ധീകരിച്ചു. മത്സരഫലം ആരോഗ്യ കേരളത്തിന്റെ ഫേസ്ബുക്ക് പേജായ ''National Health mission malappuram-ആരോഗ്യകേരളം മലപ്പുറം' എന്നതിലാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 222 കുട്ടികള്‍ മത്സരത്തില്‍ പങ്കെടുത്തു. 'കോവിഡ് കാലത്തെ സൂപ്പര്‍ഹീറോ' എന്ന വിഷയത്തെ ആസ്പദമാക്കിയാണ് ചിത്രരചനാ മത്സരം നടത്തിയത്.
(എം.പി.എം 2373/2020)
date
- Log in to post comments