Skip to main content

ചിത്രരചനാ മത്സരഫലം പ്രസിദ്ധീകരിച്ചു

ലോക്ക്ഡൗണ്‍  കാലത്ത് കൗമാരക്കാരുടെ  സര്‍ഗാത്മക കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനും  ക്രിയാത്മകമാക്കുന്നതിനുമായി ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും ആരോഗ്യകേരളവും  സംയുക്തമായി നടത്തിയ ചിത്രരചനാ മത്സരഫലം പ്രസിദ്ധീകരിച്ചു. മത്സരഫലം ആരോഗ്യ കേരളത്തിന്റെ ഫേസ്ബുക്ക് പേജായ ''National Health mission malappuram-ആരോഗ്യകേരളം മലപ്പുറം' എന്നതിലാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 222 കുട്ടികള്‍ മത്സരത്തില്‍  പങ്കെടുത്തു. 'കോവിഡ് കാലത്തെ സൂപ്പര്‍ഹീറോ' എന്ന വിഷയത്തെ ആസ്പദമാക്കിയാണ്  ചിത്രരചനാ മത്സരം നടത്തിയത്. 
(എം.പി.എം 2373/2020)
 

date