Post Category
മുതിര്‍ന്ന പൗരന്‍മാര്‍ക്കായി ഓണ്‍ലൈന്‍ ശില്‍പശാല നടത്തി
ആഗോള ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് പാലക്കാട് കേന്ദ്ര ഫീല്‍ഡ് ഔട്ട്‌റീച്ച് ബ്യൂറോ മുതിര്‍ന്ന പൗരന്‍മാര്‍ക്കായി ഓണ്‍ലൈന്‍ ശില്‍പശാല സംഘടിപ്പിച്ചു. പാലക്കാട് മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരന്‍ ഉദ്ഘാടനം ചെയ്തു. കുട്ടികളെ ലഹരിയില്‍ നിന്ന് അകറ്റുന്നതില്‍ മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള പങ്കായിരുന്നു ശില്‍പശാലയിലെ വിഷയം. ഫീല്‍ഡ് പബ്ലിസിറ്റി ഓഫിസര്‍ എം. സ്മിതി അധ്യക്ഷയായി. ജില്ലാ ഹോമിയോ ആശുപത്രിയിലെ സീതാലയം വിഭാഗം മേധാവി ഡോ. എന്‍. പത്മ സുഗന്യ, അഡ്വ. ഗിരീഷ് മേനോന്‍ ക്ലാസുകള്‍ നയിച്ചു. സീനിയര്‍ സിറ്റിസണ്‍സ് ഫോറം പാലക്കാട് ജില്ലാ ജോയിന്റ് സെക്രട്ടറി ലോഹിതാക്ഷന്‍, ഡോ പി.യു. രാമാനന്ദ്, സി. സായ്‌നാഥ്, ശ്രീനിവാസന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
date
- Log in to post comments