Skip to main content

കള്ളാടിപ്പറ്റ ജി.എൽ.പി സ്കൂളിൽ പുതിയ കെട്ടിടത്തിന്റെ നിർമ്മാണം ആരംഭിച്ചു

കള്ളാടിപ്പറ്റ ഗവ.എൽ.പി സ്കൂളിൽ പുതിയ കെട്ടിടത്തിന്റെ നിർമ്മാണം ആരംഭിച്ചു.  മുഹമ്മദ് മുഹ്സിൻ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 99 ലക്ഷം രൂപ അനുവദിച്ചാണ് കെട്ടിടം പണിയുന്നത്. ആറ് ക്ലാസ് മുറികളും ഓഡിറ്റോറിയവും ഉൾപ്പെടെ മൂന്ന് നിലകളിലായാണ് പുതിയ കെട്ടിടം പണിയുക. കെട്ടിടത്തിന്റെ ശിലാസ്ഥാപനം മുഹമ്മദ് മുഹ്സിൻ എം.എൽ.എ  നിർവഹിച്ചു. ഓങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ജിഷാർ പറമ്പിൽ അദ്ധ്യക്ഷനായി.

ഇതോടെ ഓങ്ങല്ലൂർ പഞ്ചായത്തിലെ മുഴുവൻ സർക്കാർ വിദ്യാലയങ്ങളിലും  കഴിഞ്ഞ നാലുവർഷത്തിനകം പുതിയ കെട്ടിടങ്ങൾ ലഭ്യമാക്കാൻ കഴിഞ്ഞതായി എം.എൽ.എ പറഞ്ഞു.  
വിദ്യഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ എം.പി.വിജയകുമാർ, വൈസ് പ്രസിഡന്റ് സൈനബ,വികസന സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ വി.പി.വിജയകുമാർ, വാർഡ് മെമ്പർ സുനിത, പ്രധാനാധ്യാപിക മിനി ഷെർലി എന്നിവർ സംസാരിച്ചു.

date