Skip to main content

അംശാദായം കുടിശ്ശിക നഷ്ടപ്പെട്ടവര്‍ക്ക് അംഗത്വം പുന:സ്ഥാപിക്കാന്‍ അവസരം

 

കെട്ടിട നിര്‍മ്മാണത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രണ്ടിലധികം തവണ അംശാദായം കുടിശ്ശിക വരുത്തി അംഗത്വം നഷ്ടപ്പെട്ടവര്‍ക്ക് കുടിശ്ശിക ഒടുക്കി അംഗത്വം പുന:സ്ഥാപിക്കാനുളള തീയതി ആഗസ്റ്റ് 31 വരെ നീട്ടി. അംഗത്വം നഷ്ടപ്പെട്ട അംഗതൊഴിലാളികള്‍ അംഗത്വം പുന:സ്ഥാപിക്കുന്നതിന് ജില്ലാ ഓഫീസുമായി ബന്ധപ്പെട്ട് ഉത്തരവ് കൈപ്പറ്റണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0491-2546873.

date