Post Category
ട്രൈബല്‍ ആനിമേറ്റര്‍ നിയമനം
കുടുംബശ്രീ ജില്ലാ മിഷന് പട്ടികവര്‍ഗ വികസന പദ്ധതി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി ട്രൈബല്‍ ആനിമേറ്റര്‍മാരെ നിയമിക്കുന്നു. എസ്.എസ്.എല്‍.സി വിജയിച്ച പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കാണ് അവസരം. മണ്ണാര്‍ക്കാട്, മലമ്പുഴ, നെന്മാറ ബ്ലോക്കുകളിലെ സ്ഥിരം താമസക്കാര്‍ക്ക് മുന്‍ഗണന. താത്പര്യമുള്ളവര്‍ വെള്ളപേപ്പറില്‍ തയ്യറാക്കിയ അപേക്ഷ, യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം ജൂലൈ 15 നകം ജില്ലാ മിഷന് കോഡിനേറ്റര്‍, കുടുംബശ്രീ ജില്ലാ മിഷന് ഓഫീസ്, സിവില്‍ സ്റ്റേഷന്, പാലക്കാട്- 678001 എന്ന വിലാസത്തില്‍ നല്‍കണമെന്ന് കോഡിനേറ്റര്‍ അറിയിച്ചു.
date
- Log in to post comments