Skip to main content

ഇന്നലെ ജില്ലയില്‍ മടങ്ങി എത്തിയത് 116 പ്രവാസികള്‍

 

24 പേര്‍  ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനില്‍

 
ദുബായ്, അബുദാബി, ഷാര്‍ജ, ഖത്തര്‍, മാള്‍ട്ട, മസ്‌കറ്റ്, ജിദ്ദ, റാസല്‍ഖൈമ, കുവൈറ്റ് എന്നിവിടങ്ങളില്‍ നിന്നും നെടുമ്പാശ്ശേരി, കരിപ്പൂര്‍, തിരുവനന്തപുരം,  കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ ഇന്നലെ (ജൂലൈ 2) ജില്ലയിലെത്തിയത് 116 പാലക്കാട് സ്വദേശികള്‍. ഇവരില്‍ 24 പേര്‍ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനില്‍  പ്രവേശിച്ചു. 92 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്.

ദുബായ്, അബുദാബി, ഷാര്‍ജ, ഖത്തര്‍, മാള്‍ട്ട, മസ്‌കറ്റ്, ജിദ്ദ എന്നിവിടങ്ങളില്‍ നിന്നും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ 104 പേരില്‍ 23 പേര്‍  ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു. 81 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്.

അബുദാബിയില്‍ നിന്നും കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ എട്ട് പേരും റാസല്‍ഖൈമ, അബുദാബി എന്നിവിടങ്ങളില്‍ നിന്നായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ മൂന്നുപേരും വീട്ടില്‍ നിരീക്ഷണത്തിലാണ്. കുവൈറ്റില്‍ നിന്നും കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഒരാള്‍ ഇന്‍സ്റ്റിറ്റിയൂഷനല്‍  ക്വാറന്റൈനില്‍ പ്രവേശിച്ചു.

വിമാനത്താവളത്തിലെ പരിശോധനയ്ക്കുശേഷം ജില്ലയിലെ കോവിഡ് കെയര്‍ കണ്‍ട്രോള്‍  സെന്ററായ ചെമ്പൈ സംഗീത കോളേജില്‍  എത്തിയവരെയാണ് ഇന്‍സ്റ്റിറ്റിയൂഷനല്‍  ക്വാറന്റൈനില്‍  പ്രവേശിപ്പിച്ചിരിക്കുന്നത്.

ജില്ലയില്‍ വീടുകളിലും കോവിഡ് കെയര്‍ സെന്ററിലുമായി 2733 പ്രവാസികള്‍ നിരീക്ഷണത്തില്‍

ജില്ലയില്‍ വീടുകളിലും സര്‍ക്കാരിന്റെ കോവിഡ്  കെയര്‍ സെന്ററുകളിലുമായി നിലവില്‍ 2733 പ്രവാസികളാണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇവരില്‍ 652  പേരാണ് ഇന്‍സ്റ്റിട്യൂഷനല്‍ ക്വാറന്റൈനില്‍ ഉള്ളത്. 2081 പ്രവാസികള്‍  വീടുകളില്‍ നിരീക്ഷണത്തില്‍ തുടരുകയാണ്.

date