Skip to main content

തൊഴില്‍ ദിനം നഷ്ടപ്പെട്ട കര്‍ഷക തൊഴിലാളി അംഗങ്ങള്‍ ധനസഹായത്തിന് അപേക്ഷിക്കാം

കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ലാ എക്‌സിക്യൂട്ടീവ്  ഓഫീസിലെ   കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ തൊഴില്‍ ദിനം നഷ്ടപ്പെട്ട അംഗങ്ങള്‍ക്ക് ധനസഹായത്തിന് അപേക്ഷിക്കാം.  www.karshakathozhilali.org ലാണ് അപേക്ഷിക്കേണ്ടത്. അക്ഷയകേന്ദ്രങ്ങള്‍ വഴിയും അപേക്ഷിക്കാം. ഇത് വരെ ധനസഹായത്തിന് അപേക്ഷിക്കാത്ത തൊഴിലാളികള്‍ അപേക്ഷ നല്‍കണം. നിലവില്‍ കുടിശ്ശികയുളള അംഗങ്ങളുള്‍പ്പെടെ എല്ലാ അംഗങ്ങളും ധനസഹായത്തിന് അര്‍ഹരാണെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

date