മന്ത്രി എ.കെ ബാലന് ഇന്നും നാളെയും ജില്ലയില്‍
പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ-നിയമ-സാസ്ക്കാരിക-പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എ.കെ ബാലന് ഇന്നും നാളെയും(ജൂലൈ നാല്, അഞ്ച്) ജില്ലയില്‍ ഉണ്ടാവും. ഇന്ന് (ജൂലൈ നാല്) രാവിലെ 9.30 ന് പാലക്കാട് മെഡിക്കല്‍ കോളെജ് പരിസരത്ത് സംഘടിപ്പിക്കുന്ന വനമഹോത്സവം, 10 ന് പാലക്കാട് കലക്ടറേറ്റില്‍ നടക്കുന്ന കോവിഡ്-19 അവലോകന യോഗം, തുടര്‍ന്ന് ഉച്ചക്ക് 12 ന് കലക്ടറേറ്റില്‍ കോണ്‍ഫറന്‍സ് ഹാളില്‍ പത്രസമ്മേളനം എന്നിവയില്‍ പങ്കെടുക്കും.
ജൂലൈ അഞ്ചിന് രാവിലെ 10 ന് വടക്കഞ്ചേരി പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം മെറിറ്റിന്റെ ഭാഗമായി ഓണ്‍ലൈന്‍ പഠനസൗകര്യമില്ലാത്ത വിവിധ കേന്ദ്രങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് 122 ടി.വിയുടെ വിതരണോദ്ഘാടനം സൂം മീറ്റിംഗിലൂടെ മന്ത്രി എ.കെ ബാലന് നിര്‍വഹിക്കും. അതോടൊപ്പം വിപൂലീകരിച്ച പുതുക്കോട് പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനവും സൂം മീറ്റിംഗിലൂടെ നിര്‍വഹിക്കും. രാവിലെ 11 ന് വടക്കഞ്ചേരിയില്‍ ജനകീയ ഹോട്ടല്‍ ഉദ്ഘാടനവും നിര്‍വഹിക്കും.
ജൂലൈ ആറിന് രാവിലെ 11 ന് പാലക്കാട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഗ്രാമപഞ്ചായത്ത് അധ്യക്ഷന്മാരുടെ ഓണ്‍ലൈന്‍ യോഗത്തിലും മന്ത്രി പങ്കെടുക്കും.
- Log in to post comments