ജില്ലയില്‍ ചികിത്സയിലുള്ള വയോധികരുടെയും കുട്ടികളുടെയും ആരോഗ്യനില തൃപ്തികരം
ജില്ലയില്‍ കോവിഡ് 19 ബാധിച്ച് ഗവ.മെഡിക്കല്‍ കോളെജ്, ജില്ലാ ആശുപത്രി, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, മാങ്ങോട് കേരള മെഡിക്കല്‍ കോളെജ് എന്നിവിടങ്ങളില്‍ ചികിത്സയില്‍ കഴിയുന്ന 60 വയസ്സിന് മുകളിലുള്ളവരുടെയും 18 വയസ്സിനു താഴെയുള്ളവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. 60 വയസ്സിനു മുകളിലുള്ളവര്‍ ജില്ലാ ആശുപത്രിയിലാണ് ചികിത്സയില്‍ കഴിയുന്നത്. നിലവില്‍ 19 പേര്‍ ചികിത്സയിലുണ്ട്. ഇതില്‍ 11 പേര്‍ വാര്‍ദ്ധക്യ സംബന്ധമായ അസുഖങ്ങള്‍ ഉള്ളവരാണെങ്കിലും നിലവിലെ ആരോഗ്യസ്ഥിതിയില്‍ ആശങ്കയില്ല.
18 ന് താഴെ പ്രായമുള്ള 19 കുട്ടികളാണ് ജില്ലയില്‍ ആകെ ചികിത്സയിലുള്ളത്. ഒരു വയസ്സു മുതല്‍ 17 വയസ്സുവരെയുള്ള കുട്ടികള്‍ ചികിത്സയിലുണ്ട്. ജില്ലാ ആശുപത്രിയില്‍ നാലുപേരും സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ 10 പേരും മാങ്ങോട് മെഡിക്കല്‍ കോളേജില്‍ മൂന്നും പാലക്കാട് ഗവ.മെഡിക്കല്‍ കോളേജില്‍ രണ്ടുപേരുമാണ് ഉള്ളത്. കുട്ടികളുടെയും ആരോഗ്യ നില തൃപ്തികരമാണ്. ചിലര്‍ രോഗബാധിതരായ രക്ഷിതാക്കള്‍ക്കൊപ്പമാണ് ചികിത്സയിലുള്ളതെന്നും ആശുപത്രി അധികൃതര്‍ അറിയി
- Log in to post comments