Skip to main content

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് സേവനങ്ങള്‍ ഓണ്‍ലൈനായി 

 

കോവിഡ്-19 രോഗ പ്രതിരോധത്തിന്റെ ഭാഗമായി  ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ ഉദ്യോഗാര്‍ഥികളുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി ജില്ലയിലെ എല്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്  സേവനങ്ങള്‍ക്കും ക്രമീകരണം വരുത്തിയതായി ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു.  

2020 സപ്തംബര്‍ 30 വരെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍  നേരിട്ടുള്ള രജിസ്ട്രേഷന്‍, സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കല്‍, പുതുക്കല്‍ എന്നിവ ഉണ്ടായിരിക്കില്ല. ഈ സേവനങ്ങള്‍www.eemployment.kerala.gov.in ല്‍ ലഭിക്കും. പുതിയ രജിസ്ട്രേഷന്‍, സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കല്‍, തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ  ഓണ്‍ലൈനായി ചെയ്ത് ഒക്ടോബര്‍ 1 മുതല്‍  ഡിസംബര്‍ 31 നകം അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധനയ്ക്കായി ഹാജരാക്കണം.

2019 ഡിസംബര്‍ 20 ന് ശേഷം ജോലിയില്‍ നിന്നും നിയമാനുസൃതം വിടുതല്‍ ചെയ്ത സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടവര്‍ക്കും 2020 ജനുവരി മുതല്‍  സെപ്തംബര്‍ വരെ രജിസ്ട്രേഷന്‍ പുതുക്കേണ്ടവര്‍ക്കും  2019 മാര്‍ച്ചിലോ അതിനു ശേഷമോ രജിസ്ട്രേഷന്‍ പുതുക്കേണ്ടിയിരുന്ന പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കും  ആനുകൂല്യത്തിന് ഈ വര്‍ഷം ഡിസംബര്‍ 31 വരെ അര്‍ഹത ഉണ്ടായിരിക്കും. 

ഓണ്‍ലൈന്‍ സേവനങ്ങള്‍ സംബന്ധിച്ച  സംശയങ്ങള്‍ക്കായി താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടാമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ഓഫീസര്‍ അറിയിച്ചു.

ജില്ല എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്
പാലക്കാട്  -  04912505204

ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്
ആലത്തൂര്‍ - 04922222309

ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്
ചിറ്റൂര്‍ - 04923224297

ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്
മണ്ണാര്‍ക്കാട് - 04924222508

ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്
ഷൊര്‍ണ്ണൂര്‍ - 04662960089

date