Post Category
കൊവിഡ് 19- നിയന്ത്രണ ലംഘനം ജില്ലയില്‍ 112 കേസുകള്‍
ഇന്നലെ (15.07.20) കൊവിഡ് 19 നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് 7 ക്രൈം കേസും മാസ്ക് ധരിക്കാത്തതിന് 105 പെറ്റി കേസുകളും രജിസ്റ്റര്‍ ചെയ്തു. ക്വാറന്റൈനില്‍ കഴിയുന്ന 1186 ആളുകള്‍ ക്വാറൈന്റെന് നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് അതാത് സ്റ്റേഷനുകളില്‍ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥര്‍ നിരീക്ഷിച്ചതായും ജില്ലാ പോലീസ് മേധാവി ആര് കറുപ്പസാമി അറിയിച്ചു. ജില്ലയില്‍ കൊവിഡ് വ്യാപനം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ക്വറന്റൈനിലുള്ളവര്‍ നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ പോലീസിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ സ്പെഷ്യല്‍ ഡ്രൈവും നടക്കുന്നുണ്ട്. സ്പെഷ്യല്‍ ഡ്രൈവ് പ്രകാരം ക്വാറന്റൈനില്‍ കഴിയില് 1217 പേരെയും നിരീക്ഷിച്ചു.
date
- Log in to post comments