Skip to main content

ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം : ജില്ലയില്‍ 80.29 ശതമാനം വിജയം

 

ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ പാലക്കാട് ജില്ലയില്‍ 80.29 ശതമാനം വിജയം. 31116 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 24982 വിദ്യാര്‍ഥികളാണ് ഉപരിപഠനത്തിന് അര്‍ഹത നേടിയത്. 1000 വിദ്യാര്‍ഥികള്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ. പ്ലസ് നേടി.

ഓപ്പണ്‍ സ്‌കൂള്‍ വിഭാഗത്തില്‍ 36.60ശതമാനം വിജയം

ജില്ലയില്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ ഓപ്പണ്‍ സ്‌കൂള്‍ വിഭാഗത്തില്‍ 36.60 ശതമാനം വിജയം. 7000 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 2562 വിദ്യാര്‍ത്ഥികളാണ് ഉപരിപഠനത്തിന് അര്‍ഹത നേടിയത്. 34 വിദ്യാര്‍ത്ഥികള്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി

date