Skip to main content

മെറിറ്റോറിയസ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

 

ജില്ലാ പഞ്ചായത്ത് 2020-21 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടികജാതി വിദ്യാര്‍ഥികള്‍ക്കുള്ള മെറിറ്റോറിയസ് 
സ്‌കോളര്‍ഷിപ്പിന് പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ ഏജന്‍സികള്‍ നടത്തുന്ന സ്ഥാപനങ്ങളിലും ഡിഗ്രി മുതലുള്ള എല്ലാ കോഴ്സുകളിലും യോഗ്യത നേടി പഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. മുന്‍വര്‍ഷം  സ്‌കോളര്‍ഷിപ്പ് ലഭിച്ചവര്‍ക്ക്  മുന്‍ഗണന ഉണ്ടായിരിക്കും. താത്പര്യമുള്ളവര്‍  ഓഗസ്റ്റ് 31 നകം ജില്ലാ പട്ടികജാതി ഓഫീസില്‍ അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാഫോറം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസും ജില്ലാ പട്ടികജാതി വികസന ഓഫീസിലും ലഭിക്കും. ഫോണ്‍- 0491 2505005.

date