കോവിഡ് ഫസ്റ്റ്ലൈന് ട്രീറ്റ്മെന്റ് സെന്റര്‍: മേല്‍നോട്ടച്ചുമതല ജില്ലാ നോഡല്‍ ഓഫീസര്‍ക്ക്
കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന് ഒരു പഞ്ചായത്തില്‍ 100 കിടക്കകളും ഒരു നഗരസഭാ വാര്‍ഡില്‍ 50 കിടക്കകളും തീവ്രബാധിത പ്രദേശങ്ങളില്‍ 100 കിടക്കകളും ഉള്ള കോവിഡ് ഫസ്റ്റ്ലൈന് ട്രീറ്റ്മെന്റ് സെന്ററുകള്‍ സജ്ജീകരിക്കേണ്ടതിന്റെ മേല്‍നോട്ട ചുമതല ജില്ലയുടെ നോഡല്‍ ഓഫീസറായി നിയമിതനായ എസ്. കാര്ത്തികേയന് ഐ.എ.എസിനായിരിക്കുമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്മാന് കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു.
സംസ്ഥാനത്ത് കോവിഡ് 19 രോഗികളുടെ എണ്ണം ഗണ്യമായി വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഓരോ ജില്ലയിലും കോവിഡ് ഫസ്റ്റ്ലൈന് ട്രീറ്റ്മെന്റ് സെന്ററുകളും റിവേഴ്സ് ക്വാറന്റൈന് സൗകര്യങ്ങളും ആരംഭിക്കുന്നതിനായി ഭരണാനുമതി നല്‍കിയിരുന്നു. നോഡല്‍ ഓഫീസറുടെ നിര്‍ദേശ പ്രകാരം കോവിഡ് ഫസ്റ്റ്ലൈന് ട്രീറ്റ്മെന്റ് സെന്ററുകള്‍ ജില്ലയില്‍ സജ്ജീകരിക്കുന്നതിന് പഞ്ചായത്തുകളുടെ ചുമതല പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ക്കും നഗരസഭകളുടെ ചുമതല ജില്ലാ പഞ്ചായത്ത് സെക്രട്ടറിയ്ക്കും ആയിരിക്കും.
- Log in to post comments