Post Category
കുന്നത്ത് കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു
കോങ്ങാട് ഗ്രാമപഞ്ചായത്തിലെ ഒമ്പതാംവാര്‍ഡ് കുന്നത്ത് കുടിവെള്ളപദ്ധതികെ.വി.വിജയദാസ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.പി ബിന്ദു അധ്യക്ഷയായി. പാലക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ 2018-19 വാര്‍ഷിക പദ്ധതിയുള്‍പ്പെടുത്തി 20 ലക്ഷം രൂപ വിനിയോഗിച്ചാണ് കുടിവെള്ള പദ്ധതിനിര്മിച്ചത്. പ്രദേശത്തെ 40 കുടുംബങ്ങള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നടന്ന പരിപാടിയില്‍ കോങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ലത, വൈസ് പ്രസിഡന്റ് സേതുമാധവന്, ജില്ലാ പഞ്ചായത്ത് അംഗം സി.കെ.രജനി, ബ്ലോക്ക് പഞ്ചായത്തംഗം ഡോ.ജയദാസ്, ഗ്രാമപഞ്ചായത്തംഗങ്ങളായ മഞ്ജു, പി.സി ജീവകുമാര്‍, പദ്ധതി കണ്‍വീനര്‍ ശിവകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
date
- Log in to post comments