Skip to main content

ഹയർ സെക്കൻഡറി പരീക്ഷ ഫലം:  കുഴൽമന്ദം, തൃത്താല എം.ആർ.എസുകളിൽ മികച്ച വിജയം

 

ഹയർ സെക്കൻഡറി പരീക്ഷയിൽ ജില്ലയിലെ കുഴൽമന്ദം, തൃത്താല എം.ആർ.എസുകൾക്ക്  മികച്ച വിജയം. പെൺകുട്ടികൾ മാത്രം പഠിക്കുന്ന തൃത്താല എം.ആർ.എസ്. 100 ശതമാനം വിജയം നേടി. ബയോളജി സയൻസിൽ 37 വിദ്യാർഥികളാണ്  പരീക്ഷയെഴുതിയത്. അതിൽ രണ്ട് വിദ്യാർത്ഥികൾക്ക്  മുഴുവൻ വിഷയങ്ങൾക്കും എ.പ്ലസ് ലഭിച്ചു.  ആൺകുട്ടികൾ മാത്രം പഠിക്കുന്ന കുഴൽമന്ദം എം.ആർ.എസ് 97 ശതമാനം  വിജയം കൈവരിച്ചു. കൊമേഴ്സ് വിഭാഗത്തിൽ 38 വിദ്യാർഥികളും സയൻസ് വിഭാഗത്തിൽ 33 വിദ്യാർഥികളുമാണ് പരീക്ഷയെഴുതിയത്. രണ്ടു വിദ്യാർഥികൾക്ക് മുഴുവൻ വിഷയങ്ങൾക്കും  എ. പ്ലസ് ലഭിച്ചു.

 

date