Skip to main content

അർഹരായ വിദ്യാർത്ഥികൾക്കായി മൊബൈൽ ഫോൺ -  ടാബ് വിതരണം

 

ജില്ലയിലെ പട്ടികവർഗ്ഗ ഊരുകളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ ബിരുദം/ മറ്റ് പ്രൊഫഷണൽ കോഴ്സുകൾ ചെയ്യുന്ന സമർത്ഥരായ വിദ്യാർത്ഥികൾക്ക്   മാതൃഭൂമിയും വിവോ ടെക്നോളജി കമ്പനിയും സംയുക്തമായി നൽകുന്ന      ഫോൺ -  ടാബ് എന്നിവ ജില്ലാ കലക്ടർക്ക്  കൈമാറി.  20 ഫോണുകളും 4 ടാബുകളുമാണ് ഗുണഭോക്താക്കൾക്ക് നൽകാൻ ജില്ലാ കലക്ടർക്ക് കൈമാറിയിട്ടുള്ളത്.  അർഹരായ വിദ്യാർത്ഥികൾക്ക് അവ വിതരണം ചെയ്യുന്നതിന്  കോവിഡ്- 19 നോഡൽ ഓഫീസർ (പട്ടികവർഗ്ഗ ക്ഷേമം & ജില്ലാ പ്ലാനിംഗ് ഓഫീസറെ) ചുമതലപ്പെടുത്തിയതായി ജില്ലാ കലക്ടർ    
ഡി. ബാലമുരളി അറിയിച്ചു. 

 

date