ജില്ല മൃഗാശുപത്രിയിൽ പരിശോധന ക്രമീകരിച്ചു
കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ജില്ലാ മൃഗാശുപത്രിയിൽ ചികിത്സയുമായി ബന്ധപ്പെട്ട് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി ചീഫ് വെറ്റിനറി സർജൻ അറിയിച്ചു. ജില്ലാ മൃഗാശുപത്രിയിൽ തിരക്ക് വർദ്ധിക്കുന്ന സാഹചര്യത്തിലാണ് നടപടി.
*ക്രമീകരണങ്ങൾ ഇപ്രകാരം*
1. നഗരസഭ അതിർത്തിക്ക് പുറത്തുള്ളവർ അതത് പ്രദേശങ്ങളിലെ മൃഗാശുപത്രിയിലെ സേവനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുക.
2. അത്യാവശ്യഘട്ടങ്ങളിൽ മാത്രം മൃഗങ്ങളെ ആശുപത്രിയിൽ കൊണ്ടുവരിക. പരമാവധി ഡോക്ടർമാരെ ഫോണിൽ ബന്ധപ്പെട്ട് സഹായം തേടുക.
ഡോ. ജോജു ഡേവിസ്-9447417100, ഡോ. രഞ്ജിത്ത് മോഹൻ- 9447278281.
3. മൃഗങ്ങളുടെ കൂടെ വരുന്നവരുടെ എണ്ണം പരമാവധി കുറയ്ക്കുക.
4. പ്രതിരോധ കുത്തിവെയ്പ്പുകൾ തൽക്കാലം ഒഴിവാക്കുക. അത്യാവശ്യഘട്ടങ്ങളിൽ ഉച്ചയ്ക്ക് രണ്ടിനും വൈകീട്ട് ആറിനും ഇടയിൽ എടുക്കുക.
5. മൃഗാശുപത്രി കോമ്പൗണ്ടിലെ തിരക്കു കുറയ്ക്കുന്നതിന്റെ ഭാഗമായി മൃഗങ്ങളെ ഗേറ്റിൽ ഇറക്കിയശേഷം വാഹനങ്ങൾ പുറത്ത് പാർക്ക് ചെയ്യുക.
6. അത്യാസന്ന നിലയിലുള്ള മൃഗങ്ങളെ കൊണ്ടു വരുന്ന വാഹനങ്ങൾ മാത്രം അകത്തു പ്രവേശിക്കുക.
മൃഗങ്ങൾക്ക് മരുന്ന് ആവശ്യമുള്ളവർക്ക് ടെലിമെഡിസിൻ സംവിധാനം പ്രയോജനപ്പെടുത്താമെന്നും എല്ലാ ദിവസവും വൈകീട്ട് 6 മുതൽ 8 വരെ ഡോക്ടർമാരെ ഫോണിൽ ബന്ധപ്പെട്ട് മരുന്ന് ചോദിച്ചറിയാമെന്നും ചീഫ് വെറ്റിനറി സർജൻ അറിയിച്ചു. ഞായറാഴ്ച അവധി ആയിരിക്കും.
- Log in to post comments