Skip to main content
പാലക്കാട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ആന്റിജന്‍ ടെസ്റ്റ്.

സിവില്‍ സ്റ്റേഷനില്‍ ആന്റിജന്‍ ടെസ്റ്റ് - പരിശോധനാ ഫലം എല്ലാം നെഗറ്റീവ്

 

 

ജില്ലാ ഭരണകൂടം, ജില്ലാ മെഡിക്കല്‍ ഓഫിസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ പാലക്കാട് സിവില്‍ സ്റ്റേഷനില്‍ ആന്റിജന്‍ ടെസ്റ്റ് നടത്തി. ജീവനക്കാര്‍ക്കായി നടത്തിയ ടെസ്റ്റില്‍ 257 പേരുടെ സ്രവമാണ് പരിശോധനയ്ക്കെടുത്തത്. എല്ലാ ഫലവും നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം) അറിയിച്ചു. സിവില്‍ സ്റ്റേഷനിലെ ജീവനക്കാര്‍,  വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന മറ്റു ജീവനക്കാര്‍ എന്നിവരെയാണ് പരിശോധിച്ചത്.  മൂക്കിലെ സ്രവമെടുത്തുള്ള ആന്റിജന്‍ പരിശോധനയില്‍ കോവിഡ് -19 വൈറസിന്റെ പ്രോട്ടീന്‍ സാന്നിധ്യമാണ് പരിശോധിക്കുക. പരിശോധന സ്ഥലത്ത് തന്നെ അര മണിക്കൂറിനുള്ളില്‍ ഫലം ലഭിക്കും. പരിശോധന ഇന്നും (ജൂലൈ 28) തുടരുമെന്ന് ഡി. എം. ഒ അറിയിച്ചിട്ടുണ്ട്.
 

date