Post Category
മെഡിക്കല്‍ ഓഫീസര്‍ ഒഴിവ്
അട്ടപ്പാടി ഐ.റ്റി.ഡി.പി ഓഫീസിന്റെ നിയന്ത്രണത്തിലുളള പാടവയല്‍, ഇലച്ചിവഴി ഒ.പി ക്ലിനിക്കുകളിലേക്കുള്ള മെഡിക്കല്‍ ഓഫീസര്‍ (അലോപ്പതി) തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി ഓഗസ്റ്റ് 18 ന് കൂടിക്കാഴ്ച നടക്കും. 18-45 മദ്ധ്യേ പ്രായപരിധിയില്‍ അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള മെഡിക്കല്‍ ബിരുദവും (എം.ബി.ബി.എസ്), ട്രാവന്‍കൂര്‍ കൊച്ചിന് മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷനും, പ്രവര്‍ത്തി പരിചയവുമാണ് യോഗ്യത. താത്പര്യമുള്ളവര്‍ക്ക് രേഖകളും ബയോഡേറ്റയും സഹിതം രാവിലെ 11 ന് അഗളി മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന അട്ടപ്പാടി ഐ.റ്റി.ഡി.പി ഓഫീസില്‍ നടക്കുന്ന വാക്ക്-ഇന്‍-ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍: 04924-254382.
date
- Log in to post comments