Post Category
പട്ടാമ്പി താലൂക്ക് കൺട്രോൾ റൂം നമ്പർ 0466 2214300
മഴ കനക്കുന്ന സാഹചര്യത്തിൽ പട്ടാമ്പി താലൂക്ക് പരിധിയിൽ ഉള്ളവർക്ക് അടിയന്തര സഹായങ്ങൾക്കായി താലൂക്കിൽ സജ്ജമാക്കിയിരിക്കുന്ന കൺട്രോൾ റൂം നമ്പറായ 0466 2214300ൽ ബന്ധപ്പെടാം.
നിലവിൽ പട്ടാമ്പി മണ്ഡലത്തിൽ 4 നാല് വീടുകൾ പൂർണമായും 51 വീടുകൾ ഭാഗികമായും തകർന്നതായി എം.എൽ.എ അറിയിച്ചു. കടകളിലേക്ക് വെള്ളം കയറിയാൽ ഉൽപ്പന്നങ്ങൾ ഗോഡൗണിലേക്ക് മാറ്റുന്നതിനുള്ള സഹായത്തിനായി വ്യാപാരികൾ കൺട്രോൾ റൂമുമായി ബന്ധപ്പെടണം. റോഡുകളിൽ ഭീഷണിയായി നിൽക്കുന്ന മരങ്ങൾ ഉണ്ടെങ്കിൽ പഞ്ചായത്ത് അധികൃതരെ അറിയിക്കാവുന്നതാണ്.
date
- Log in to post comments