Post Category
എ.എന്‍.എം കോഴ്സിലേക്ക് സെപ്റ്റംബര്‍ അഞ്ച് വരെ അപേക്ഷിക്കാം
പെരിങ്ങോട്ടുകുറിശ്ശി ഗവ. ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് ട്രെയിനിങ് സെന്ററില്‍ 2020 - 22 വര്‍ഷത്തെ എ.എന്‍.എം കോഴ്സിലേക്ക് അപേക്ഷിക്കാം. ആലപ്പുഴ , ഇടുക്കി, എറണാകുളം , തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ സ്ഥിരതാമസക്കാരായ പെണ്‍കുട്ടികള്‍ക്കാണ് അവസരം. മലയാളം എഴുത്തും വായനയും അറിഞ്ഞിരിക്കണം. അപേക്ഷകര്‍ 2019 ഡിസംബര്‍ 31 ന് 17 വയസ്സ് തികഞ്ഞവരും 30 വയസില്‍ കൂടുതലുള്ളവരും ആകരുത്. അപേക്ഷാഫോറവും പ്രോസ്പെക്ടസും www.dhs.kerala.gov.in ല്‍ ലഭിക്കും. എസ്. സി/എസ്.ടി.കാര്‍ക്ക് 75 രൂപയും മറ്റുള്ളവര്‍ 200 രൂപയും 0210-80-800-88 എന്ന ശീര്‍ഷകത്തില്‍ ട്രഷറിയില്‍ അടച്ച് ഒറിജിനല്‍ ചലാന്‍ സഹിതം പൂരിപ്പിച്ച അപേക്ഷ സെപ്റ്റംബര്‍ അഞ്ചിന് വൈകിട്ട് അഞ്ചിനകം ഓഫീസില്‍ ലഭ്യമാക്കണം. ഫോണ്‍ - 0492 2217241
date
- Log in to post comments