Skip to main content

പട്ടികജാതി - പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ജേര്‍ണലിസം കോഴ്സ്

 

പട്ടികജാതി  - പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ജേര്‍ണലിസം കോഴ്സിന് അപേക്ഷിക്കാം . പട്ടികജാതി വികസന വകുപ്പ് തിരുവനന്തപുരം പ്രസ് ക്ലബുമായി സഹകരിച്ചാണ് കോഴ്സ്  നടത്തുന്നത്. ഒരു വര്‍ഷത്തെ സൗജന്യ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്സിലേക്ക് ഓഗസ്റ്റ് 20 വരെ അപേക്ഷിക്കാം. അംഗീകൃത സര്‍വകലാശാല ബിരുദമാണ് യോഗ്യത. അവസാന വര്‍ഷ ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാവുന്നതാണ്. ബിരുദപരീക്ഷയിലെ  മാര്‍ക്കിന്റെയും ഇന്റര്‍വ്യൂവിന്റെയും  അടിസ്ഥാനത്തില്‍ 30 വിദ്യാര്‍ഥികള്‍ക്കാണ് പ്രവേശനം. പ്രായപരിധി 28 വയസ്സ്. www.icsets.org ലൂടെ അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍: 0471 2533 272.

date