Skip to main content

സബ്സിഡി നിരക്കില്‍ കാലിത്തീറ്റ വിതരണം : മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വ്വഹിക്കും

 

ക്ഷീര വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കോവിഡ് 19 പശ്ചാത്തലത്തില്‍ ക്ഷീര കര്‍ഷകര്‍ക്ക്  സബ്സിഡി നിരക്കില്‍ കാലിത്തീറ്റ നല്‍കുന്നതിന്റെ ജില്ലാതല വിതരണോദ്ഘാടനം ഓഗസ്റ്റ് 17 ന് (ചിങ്ങം 1) ഉച്ചയ്ക്ക് 12 ന് ചിറ്റൂര്‍ ബ്ളോക്കിലെ വിളയോടി ക്ഷീര സംഘത്തില്‍ ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വഹിക്കും. 300 ല്‍പ്പരം  ക്ഷീര സഹകരണ സംഘങ്ങളിലും അതത് സംഘം ഭരണസമിതിയുടെ നേത്യത്വത്തില്‍ കാലിത്തീറ്റ വിതരണോദ്ഘാടനം നടത്തും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ്   ഉദ്ഘാടന പരിപാടികള്‍ നടത്തുന്നത്.

ജില്ലയില്‍ ഇരുപത്തയ്യായിരത്തോളം ക്ഷീര കര്‍ഷകര്‍ക്ക് 13331 ചാക്ക് കേരള ഫീഡ്സ് കാലിത്തീറ്റയും 26286  ചാക്ക് മില്‍മ കാലിത്തീറ്റയുമാണ് സബ്സീഡി നിരക്കില്‍ വിതരണം ചെയ്യുന്നത്.  ഒരു ബാഗ് കാലിത്തീറ്റക്ക്് 400 രൂപയാണ് സബ്സീഡി നല്‍കുന്നത്. ഈ ഇനത്തില്‍ ജില്ലയില്‍ ആകെ 158.46 ലക്ഷം രൂപയുടെ ധനസഹായമാണ് കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. ഏപ്രിലില്‍  ക്ഷീര സംഘങ്ങളില്‍ പാല്‍ നല്‍കിയ മുഴുവന്‍ കര്‍ഷകര്‍ക്കും ധനസഹായം ലഭിക്കുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. ഏപ്രിലില്‍ ഒരു ദിവസം സംഘത്തില്‍ നല്‍കിയ ശരാശരി പാലളവ് 10 ലിറ്ററില്‍ താഴെയാണെങ്കില്‍ കര്‍ഷകന് 50 കിലോഗ്രം കാലിത്തീറ്റയും, 11-20 ലിറ്റര്‍വരെ അളന്ന കര്‍ഷകന്  150 കിലോഗ്രം കാലിത്തീറ്റയും, 20 ലിറ്ററില്‍ മുകളില്‍ അളന്ന കര്‍ഷകന്  250 കിലോഗ്രം കാലിത്തീറ്റയുമാണ് സബ്സിഡി ഇനത്തില്‍ നല്‍കുന്നത്.  

date