Skip to main content

മെഡിക്കല്‍ ഓഫീസര്‍, സ്റ്റാഫ് നേഴ്സ്, ജെ.പി.എച്ച്.എന്‍  ഒഴിവുകള്‍.

 

കൊടുവായൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ കോവിഡ് - 19 ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളുടെ ഭാഗമായി മെഡിക്കല്‍ ഓഫീസര്‍, സ്റ്റാഫ് നേഴ്സ്, ജെ.പി.എച്ച്.എന്‍ (ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നഴ്സ്) എന്നിവരെ താല്‍ക്കാലികമായി നിയമിക്കുന്നു. ദേശീയ ആരോഗ്യ ദൗത്യം നല്‍കുന്ന നിരക്ക് പ്രകാരമാണ് വേതനം ലഭിക്കുക. കൊടുവായൂര്‍ പരിസരപ്രദേശങ്ങളില്‍ ഉള്ളവര്‍ക്ക് മുന്‍ഗണന. യോഗ്യരായവര്‍ യോഗ്യത, പ്രവൃത്തിപരിചയം തെളിയിക്കുന്ന അസ്സല്‍ രേഖകളും, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും, ആധാര്‍കാര്‍ഡും സഹിതം കൊടുവായൂര്‍ സാമൂഹ്യ ആരോഗ്യ കേന്ദ്രം ഓഫീസില്‍ ഓഗസ്റ്റ് 24 ന് രാവിലെ 10.30 ന് കൂടിക്കാഴ്ച്ചയ്ക്ക് എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു.

date