Post Category
തരിശുഭൂമിയില്‍ കൃഷി: ഇല്യാസിന് ഒന്നാംസ്ഥാനം
സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് കാര്‍ഷിക സ്വയംപര്യാപ്തത മുന്‍നിര്‍ത്തി സംഘടിപ്പിച്ച തരിശുഭൂമിയില്‍ കൃഷി മത്സരത്തില്‍ പാലക്കാട് ജില്ലയില്‍ യൂത്ത് കോ- ഓര്‍ഡിനേറ്റര്‍ വിഭാഗത്തില്‍ തച്ചനാട്ടുകര പഞ്ചായത്ത് യൂത്ത് കോ- ഓര്‍ഡിനേറ്റര്‍ ഇല്യാസ് ഒന്നാംസ്ഥാനം നേടി. പുതൂര്‍ പഞ്ചായത്തില്‍ മദന്‍ ഗോപാല്‍ രണ്ടാംസ്ഥാനവും ആലത്തൂര്‍ പഞ്ചായത്തില്‍ അല്‍ത്താഫ് മൂന്നാംസ്ഥാനവും കരസ്ഥമാക്കി. യൂത്ത് ക്ലബ് വിഭാഗത്തില്‍ കാരാക്കുറിശ്ശി എയിംസ് കലാകായികവേദി ആന്റ് ഗ്രന്ഥശാല വിജയിച്ചതായും ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments