Skip to main content

ശുചിമുറി നിര്‍മ്മാണത്തിന് ധനസഹായം: അപേക്ഷ ഒന്‍പത് വരെ സ്വീകരിക്കും

 

പട്ടികജാതി വിഭാഗത്തില്‍ പിന്നാക്കം നില്‍ക്കുന്ന നായാടി, വേടന്‍, വേട്ടുവന്‍, കളളാടി, അരുന്ധതിയാര്‍, ചക്കിലിയന്‍ വിഭാഗക്കാരില്‍ നിന്നും ശുചിമുറി നിര്‍മ്മാണത്തിന് ധനഹായ അപേക്ഷ ക്ഷണിച്ചു. നിലവില്‍ ശുചിമുറി ഇല്ലാത്തവരായിരിക്കണം അപേക്ഷകര്‍. ജാതി, വരുമാനം, ഓണര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ്, ഗ്രാമ/ബ്ലോക്ക് പഞ്ചായത്തുകളില്‍ നിന്നും ഇതിന് മുമ്പ് ആനുകൂല്യം കൈപ്പറ്റിയിട്ടില്ലെന്ന സര്‍ട്ടിഫിക്കറ്റ് സഹിതം സെപ്റ്റംബര്‍ ഒന്‍പതിന് വൈകിട്ട് അഞ്ചിനകം ചിറ്റൂര്‍ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷ നല്‍കണമെന്ന് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 8547630128.

date