Skip to main content

ഇ -ലേലം

 

ജില്ലയില്‍ പാലക്കാട് ട്രാഫിക് എന്‍ഫോഴ്സ്മെന്റ് യൂണിറ്റ്, വാളയാര്‍, കൊഴിഞ്ഞാമ്പാറ, ഒറ്റപ്പാലം, ശ്രീകൃഷ്ണപുരം, തൃത്താല എന്നീ  പോലീസ് സ്റ്റേഷന്‍ പരിസരങ്ങളിലായി അവകാശികള്‍ ഇല്ലാത്തതും നിലവില്‍ അന്വേഷണാവസ്ഥയിലോ, കോടതി വിചാരണയിലോ /പരിഗണനയിലോ  ഇല്ലാത്തതുമായ 143 വാഹനങ്ങള്‍ ഇ-ലേലം ചെയ്യുന്നു. അവകാശികള്‍ ഇല്ലാത്തതായി പരിഗണിച്ചാണ് ഇ-ലേലം നടത്തുന്നത്. ഈ വാഹനങ്ങളില്‍ എന്തെങ്കിലും തരത്തിലുള്ള അവകാശം ഉന്നയിക്കാനുണ്ടെങ്കില്‍ 30 ദിവസത്തിനകം മതിയായ രേഖകള്‍ സഹിതം ബന്ധപ്പെട്ട സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ മുമ്പാകെ ഹാജരായി അവകാശവാദം രേഖാപരമായി  ഉന്നയിക്കാം. അല്ലാത്തപക്ഷം അവകാശികള്‍ ഇല്ലാത്ത വാഹനങ്ങളായി പരിഗണിച്ച് പൊതു ലേലം വഴി സര്‍ക്കാരിലേക്ക് എറ്റെടുത്ത് www.mstcecommerce.com ല്‍  ഇ-ലേലം നടത്തുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.

date