Skip to main content

ഷൊര്‍ണൂര്‍ പോളിടെക്നിക് പ്രവേശനം 15 ന്

 

ഷൊര്‍ണൂര്‍ ഐ.പി.ടി ആന്‍ഡ് ഗവ.പോളിടെക്നിക് കോളേജിലെ വിവിധ ബ്രാഞ്ചുകളിലെ ലാറ്ററല്‍ എന്‍ട്രി സീറ്റുകളിലേക്കുള്ള പ്രവേശനം സെപ്റ്റംബര്‍ 15 ന് നടക്കും. www.polyadmission.org/let ല്‍ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ഫീസും സഹിതം രക്ഷിതാവിനൊപ്പം ഹാജരാകണം. രാവിലെ ഒമ്പതിന് ഐ.ടി.ഐ ക്വാട്ടയില്‍ റാങ്ക് 100 വരെയുള്ളവരാണ് പങ്കെടുക്കേണ്ടത്. രാവിലെ 10 ന് പ്ലസ് ടു/ വി.എച്ച്.എസ്.സി ക്വാട്ടയില്‍ ജനറല്‍ റാങ്ക് 60 വരെയുള്ള എല്ലാവര്‍ക്കും പങ്കെടുക്കാം. ഉച്ചയ്ക്ക് രണ്ടിന് ബി.എച്ചില്‍ റാങ്ക് 98 വരെയുള്ളവര്‍ക്കും എസ്.സി വിഭാഗത്തില്‍ റാങ്ക് 153 വരെയുള്ളവര്‍ക്കും പങ്കെടുക്കാം.
ഒരു ലക്ഷം രൂപയ്ക്ക് മുകളില്‍ വാര്‍ഷിക വരുമാനമുള്ളവര്‍ 14990 രൂപയും ഒരു ലക്ഷം രൂപയില്‍ താഴെയുള്ളവര്‍ 12300 രൂപയും പ്രവേശന സമയത്ത് അടക്കണം. 1800 രൂപ ഒഴികെയുള്ള എല്ലാ ഫീസുകളും എ.ഡി.എം കാര്‍ഡ്(ഇ-പോസ്) മുഖേന മാത്രമേ അടക്കാനാവൂ. വിശദവിരങ്ങള്‍ www.polyadmission.org/letwww.iptgptc.ac.in എന്നീ സൈറ്റുകളില്‍ ലഭിക്കും

date