Post Category
ദര്‍ഘാസ് ക്ഷണിച്ചു
പുതുനഗരം ഗ്രാമപഞ്ചായത്തിലെ വീട്ടിയോട് ലക്ഷംവീട് കോളനിയില്‍ കുടിവെള്ള പദ്ധതി നടപ്പാക്കുന്ന പ്രവൃത്തിക്ക് ദര്‍ഘാസ് ക്ഷണിച്ചു. 7900 രൂപയാണ് നിരതദ്രവ്യം. പൂരിപ്പിച്ച ദര്‍ഘാസുകള്‍ സെപ്തംബര്‍ 22 ന് വൈകിട്ട് മൂന്നിനകം ജില്ലാ ഓഫീസര്‍, ഭൂജല വകുപ്പ്, മുനിസിപ്പല്‍ ടി.ബി കോംപ്ലക്സ്, പാലക്കാട് വിലാസത്തില്‍ നല്‍കണം. അന്നേദിവസം വൈകിട്ട് നാലിന് ദര്‍ഘാസ് തുറക്കും. ഫോണ്‍: 0491-2528471.
date
- Log in to post comments