Skip to main content

തൊണ്ടിമ്മല്‍ കോളനി നടപ്പാത ഉദ്ഘാടനം ചെയ്തു

 

 

 

തിരുവമ്പാടി ഗ്രാമപഞ്ചായത്തിന്റെ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച തൊണ്ടിമ്മല്‍ കോളനിയിലേക്കുള്ള നടപ്പാത പഞ്ചായത്ത് പ്രസിഡന്റ് പി.ടി.അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു.  തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 3.5 ലക്ഷം രൂപ ചിലവഴിച്ച് നിര്‍മ്മിച്ച ഈ നടപ്പാത കോളനിയിലുള്ള 50 ഓളം കുടുംബങ്ങള്‍ക്ക് ഉപകാരപ്രദമാകും. വാര്‍ഡ് മെമ്പര്‍ കെ.ആര്‍.ഗോപാലന്‍ അധ്യക്ഷത വഹിച്ചു.  വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ ജയപ്രസാദ്, സദാനന്ദന്‍, കെ. ഉഷ എന്നിവര്‍ പങ്കെടുത്തു.

date