Post Category
തൊണ്ടിമ്മല്‍ കോളനി നടപ്പാത ഉദ്ഘാടനം ചെയ്തു
തിരുവമ്പാടി ഗ്രാമപഞ്ചായത്തിന്റെ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച തൊണ്ടിമ്മല്‍ കോളനിയിലേക്കുള്ള നടപ്പാത പഞ്ചായത്ത് പ്രസിഡന്റ് പി.ടി.അഗസ്റ്റിന് ഉദ്ഘാടനം ചെയ്തു. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 3.5 ലക്ഷം രൂപ ചിലവഴിച്ച് നിര്‍മ്മിച്ച ഈ നടപ്പാത കോളനിയിലുള്ള 50 ഓളം കുടുംബങ്ങള്‍ക്ക് ഉപകാരപ്രദമാകും. വാര്‍ഡ് മെമ്പര്‍ കെ.ആര്.ഗോപാലന് അധ്യക്ഷത വഹിച്ചു. വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ ജയപ്രസാദ്, സദാനന്ദന്, കെ. ഉഷ എന്നിവര്‍ പങ്കെടുത്തു.
date
- Log in to post comments