ലാറ്ററല്‍ എന്‍ട്രി സീറ്റുകളില്‍ പ്രവേശനം 24 ന്
ഷൊര്‍ണൂര്‍ ഐ.പി.ടി ആന്‍ഡ് ജി.പി.ടി.സിയിലെ വിവിധ ബ്രാഞ്ചുകളില്‍ ഒഴിവുള്ള ലാറ്ററല്‍ എന്‍ട്രി സീറ്റുകളിലെ പ്രവേശനത്തിന് www.polyadmission.org/let ല്‍ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ സെപ്തംബര്‍ 24 ന് ഇന്സ്റ്റിട്ട്യൂട്ടില് എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഐ.ടി.ഐ ക്വാട്ട റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരും രാവിലെ ഒമ്പതിനും പ്ലസ്ടു/വി.എച്ച്.എസ്.ഇ ക്വാട്ട 200 റാങ്ക് വരെയുള്ളവര്‍ രാവിലെ 10 നും പ്ലസ്.ടു/വി.എച്ച്.എസ്.ഇ ക്വാട്ട എസ്.സി വിഭാഗം റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ രാവിലെ 11 നും പ്ലസ്ടു/വി.എച്ച്.എസ്.ഇ ക്വാട്ട ജനറല്‍ വിഭാഗം 201 മുതല്‍ 350 റാങ്ക് വരെയുള്ളവര്‍ ഉച്ചയ്ക്ക് 12 നും എല്ലാ അസ്സല് സര്‍ട്ടിഫിക്കറ്റുകളും ഫീസും സഹിതം എത്തണം. ഒരു ലക്ഷം രൂപയ്ക്ക് മുകളില്‍ വരുമാനമുള്ളവര്‍ 14,990 രൂപയും ഒരുലക്ഷം രൂപയില്‍ താഴെ വരുമാനമുള്ളവര്‍ 12,300 രൂപയും എസ്.സി വിഭാഗം വിദ്യാര്‍ഥികള്‍ 2,300 രൂപയും അന്നേദിവസം അടയ്ക്കേണ്ടതാണ്. 1,800 രൂപ ഒഴികെ എല്ലാ ഫീസുകളും എ.ടി.എം കാര്‍ഡ് (ഇ- പോസ്) മുഖേന അടയ്ക്കാന്‍ സാധിക്കൂ. കൂടുതല്‍ വിവരങ്ങള്‍ www.polyadmission.org/let, www.iptgptc.ac.in ല്‍ ലഭിക്കും. ഫോണ്‍: 0466-2220450.
- Log in to post comments