Post Category
ലൈഫ് മിഷന്: ജില്ലയിലെ രണ്ടാമത്തെ ഭവനസമുച്ചയ നിര്‍മാണോദ്ഘാടനം ഇന്ന് മുഖ്യമന്ത്രി നിര്‍വഹിക്കും
ലൈഫ് സമ്പൂര്‍ണ പാര്‍പ്പിട പദ്ധതിയിലുള്‍പ്പെടുത്തി ജില്ലയിലെ കൊടുമ്പില്‍ നിര്‍മിക്കുന്ന രണ്ടാമത്തെ ഭവനസമുച്ചയ നിര്‍മാണോദ്ഘാടനം ഇന്ന് (സെപ്തംബര്‍ 24) രാവിലെ 11.30 ന് മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈനായി നിര്‍വഹിക്കും. കൊടുമ്പ് ഉള്‍പ്പെടെ സംസ്ഥാനത്ത് നിര്‍മിക്കുന്ന 29 ഭവനസമുച്ചയങ്ങളുടെ നിര്‍മാണോദ്ഘാടനവും പരിപാടിയില്‍ നടക്കും. തദ്ദേശ സ്വയം ഭരണവകുപ്പ് മന്ത്രി എ.സി .മൊയ്തീന് അധ്യക്ഷനാവും. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കുന്ന ജില്ലാതല പരിപാടിയില്‍ ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി ശിലാഫലകം അനാച്ഛാദനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ. ശാന്തകുമാരി അധ്യക്ഷയാവും. എം.പി വി.കെ.ശ്രീകണ്ഠന്, ജില്ലാ കലക്ടര്‍ ഡി. ബാലമുരളി മുഖ്യാഥിതികളാവും.
date
- Log in to post comments