ഇന്ന് 465 പേര്‍ക്ക് രോഗമുക്തി
1,256 പേര് കൂടി നിരീക്ഷണത്തില്‍
ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 465 പേര് കൂടി രോഗമുക്തി നേടി.
ഇന്ന് പുതുതായി വന്ന 1,256 പേരുള്‍പ്പെടെ ജില്ലയില്‍ 24,804 പേര് നിരീക്ഷണത്തില്‍ ഉണ്ട്. ജില്ലയില്‍ ഇതുവരെ 1,03,981 പേര് നിരീക്ഷണം പൂര്‍ത്തിയാക്കി. ഇന്ന് പുതുതായി വന്ന 378 പേരുള്‍പ്പെടെ 3,067 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. 403 പേര് ഇന്ന് ഡിസ്ചാര്‍ജ്ജ് ആയി.
ഇന്ന് 6,656 സ്രവസാംപിള്‍ പരിശോധനക്കയച്ചു. ആകെ 3,51,740 സ്രവസാംപിളുകള്‍ പരിശോധനക്കയച്ചതില്‍ 3,49,025 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 3,31,977 എണ്ണം നെഗറ്റീവ് ആണ്. ജില്ലയില്‍ ഇന്ന് വന്ന 324 പേരുള്‍പ്പെടെ ആകെ 4,070 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 598 പേര് ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ്കെയര്‍ സെന്ററുകളിലും 3,413 പേര് വീടുകളിലും 59 പേര് ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 12 പേര് ഗര്‍ഭിണികളാണ്. ഇതുവരെ 39,339 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.
- Log in to post comments