Skip to main content

ഇന്ന് 465  പേര്‍ക്ക് രോഗമുക്തി

 

 

1,256  പേര്‍ കൂടി നിരീക്ഷണത്തില്‍

 

ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന   465   പേര്‍ കൂടി രോഗമുക്തി നേടി.

 

ഇന്ന് പുതുതായി വന്ന 1,256   പേരുള്‍പ്പെടെ ജില്ലയില്‍  24,804  പേര്‍ നിരീക്ഷണത്തില്‍ ഉണ്ട്.   ജില്ലയില്‍ ഇതുവരെ  1,03,981  പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.  ഇന്ന് പുതുതായി വന്ന  378 പേരുള്‍പ്പെടെ 3,067   പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. 403 പേര്‍ ഇന്ന് ഡിസ്ചാര്‍ജ്ജ് ആയി.

 

ഇന്ന് 6,656 സ്രവസാംപിള്‍ പരിശോധനക്കയച്ചു.  ആകെ 3,51,740 സ്രവസാംപിളുകള്‍ പരിശോധനക്കയച്ചതില്‍  3,49,025 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 3,31,977 എണ്ണം നെഗറ്റീവ് ആണ്. ജില്ലയില്‍ ഇന്ന് വന്ന  324  പേരുള്‍പ്പെടെ ആകെ 4,070   പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്.  ഇതില്‍  598    പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ്കെയര്‍ സെന്ററുകളിലും 3,413  പേര്‍ വീടുകളിലും 59   പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍  12  പേര്‍ ഗര്‍ഭിണികളാണ്.  ഇതുവരെ 39,339 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

 

date