Skip to main content

ജില്ലയിലെ ഡാമുകളിലെ നിലവിലെ ജലനിരപ്പ്

 

    വരള്‍ച്ചാ നിവാരണത്തിനായി മലമ്പുഴ ഡാമില്‍ 10 ക്യുബിക് മില്ലീമീറ്റര്‍ ജലവും വാട്ടര്‍ അതോറിറ്റിയുടെ കീഴില്‍ നഗരസഭയ്ക്കും ആറു പഞ്ചായത്തുകള്‍ക്കുമായി കുടിവെളള വിതരണത്തിന് 7.5 ക്യുബിക് മില്ലീമീറ്റര്‍ ജലവും മാറ്റി വെച്ചിട്ടുണ്ട്. 226 ക്യുബിക് മില്ലീമീറ്റര്‍ സംഭരണ ശേഷിയുളള ഡാമില്‍ നിലവില്‍ 33.50 ക്യുബിക് മില്ലീമീറ്റര്‍ ജലമാണുളളതെന്ന് മലമ്പുഴ ജലസേചന വിഭാഗം എക്സി. എഞ്ചിനീയര്‍ അറിയിച്ചു.
    പോത്തുണ്ടി ഡാം വരള്‍ച്ച നിവാരണത്തിനായി ഒരു ക്യുബിക് മില്ലീമീറ്റര്‍ ജലവും വാട്ടര്‍ അതോറിറ്റി വഴി കുടിവെളള വിതരണത്തിന് 1.5 ക്യുബിക് മില്ലീമീറ്റര്‍ ജലവും മാറ്റി വെച്ചിട്ടുണ്ട്. 50.91 ക്യുബിക് മില്ലീമീറ്റര്‍ സംഭരണ ശേഷിയുളള ഡാമില്‍ നിലവില്‍ 3.14 ക്യുബിക് മില്ലീമീറ്റര്‍ ജലമാണുളളത്. 25.49 ക്യുബിക് മില്ലീമീറ്റര്‍ സംഭരണ ശേഷിയുളള മംഗലം ഡാമില്‍ നിലവില്‍ 3.78 ക്യുബിക് മില്ലീമീറ്റര്‍ ജലമാണുളളത്. വരള്‍ച്ചാ നിവാരണത്തിനായി ഇരു കനാലുകള്‍ വഴി ഒരു ക്യുബിക് മില്ലീമീറ്റര്‍ ജലം വിതരണത്തിനായി മാറ്റി വെച്ചിട്ടുണ്ട്.

date