അപേക്ഷിക്കാം
സംസ്ഥാന സര്‍ക്കാര്‍ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള പാലക്കാട് നൂറണി ഗവ. കൊമേഴ്സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് (ജി.സി.ഐ) ലേയ്ക്ക് ദ്വിവത്സര ഡിപ്ലോമ ഇന്‍ സെക്രട്ടേറിയേല്‍ പ്രാക്ടീസിന് അപേക്ഷിക്കാം. അപേക്ഷ ഫോമും പ്രോസ്പെക്ടസും www.sitttrkerala.ac.in ല്‍ ലഭ്യമാണ്. എസ്.എസ്.എല്‍.സിയാണ് യോഗ്യത. പ്രായപരിധിയില്ല. പൂരിപ്പിച്ച അപേക്ഷ 50 രൂപ അപേക്ഷ ഫീസ് സഹിതം അതാത് ജി.സി.ഐ കളില്‍ ഒക്ടോബര്‍ 27ന് വൈകിട്ട് നാലിനകം നേരിട്ട് സമര്‍പ്പിക്കണമെന്ന് ഗവ. കൊമേഴ്സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സൂപ്രണ്ട് അറിയിച്ചു. ജി.സി.ഐ-കളുടെ ലിസ്റ്റ് പ്രോസ്പെക്ടസിനൊപ്പം ചേര്‍ത്തിട്ടുണ്ട്. ഫോണ്‍: 0491 2532371, 9497356922.
പാലക്കാട് ഗവ.ടെക്നിക്കല്‍ ഹൈസ്‌കൂളിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗവ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിംഗിലേയ്ക്ക് രണ്ടു വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്സിന് അപേക്ഷിക്കാം. അപേക്ഷ ഫോം www.sitttrkerala.ac.in ല്‍ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷ സ്വയം സാക്ഷ്യപ്പെടുത്തിയ നിര്‍ദ്ദിഷ്ട സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, 25 രൂപ രജിസ്ട്രേഷന്‍ ഫീസ് എന്നിവ സഹിതം ഒക്ടോബര്‍ 27ന് വൈകിട്ട് നാലിനകം നേരിട്ട് സമര്‍പ്പിക്കണമെന്ന് ഗവ.ടെക്നിക്കല്‍ ഹൈസ്‌കൂള്‍ സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 0491 2572038.
- Log in to post comments