Skip to main content

അടിമാലി ഗവ. ടെക്‌നിക്കല്‍ ഹൈസ്‌ക്കൂള്‍ അക്കാദമിക് ബ്ലോക്ക്-2 ന്റെ ഉദ്ഘാടനം  ഒക്‌ടോബര്‍ 27ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും

അടിമാലി ഗവണ്‍മെന്റ് ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ പണി പൂര്‍ത്തീകരിച്ച അക്കാദമി ബ്ലോക്ക രണ്ടിന്റെ ഉദ്ഘാടനം ഒക്‌ടോബര്‍ 27 ഉച്ചകഴിഞ്ഞ് 3.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീല്‍ അധ്യക്ഷത വഹിക്കും. ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോക്ടര്‍ ഉഷാ ടൈറ്റസ് സ്വാഗതം പറയും. 
സ്‌കൂള്‍തല ഉദ്ഘാടനത്തില്‍  അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി വിശിഷ്ടാതിഥിയായിരിക്കും. എസ്. രാജേന്ദ്രന്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും. പൈനാവ് പിഡബ്ല്യുഡി ബില്‍ഡിംഗ് ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എച്ച്. രാജേഷ് റിപ്പോര്‍ട്ട് അവതരിപ്പിക്കും. സ്‌കൂള്‍ സൂപ്രണ്ട് അസഫ് അലി എം.എ സ്വാഗതവും  പിടിഎ വൈസ് പ്രസിഡന്റ് റബീഷ് പുരുഷോത്തമന്‍ നന്ദിയും പറയും. 
അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. മുരുകേശന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദീപ രാജീവ,് ഇടുക്കി ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, തുടങ്ങിയവര്‍ പങ്കെടുക്കും. 

 

date