Post Category
സ്വയം തൊഴില്‍ ആരംഭിക്കുന്നതിന് വായ്പ
കോവിഡ് ബാധിച്ചു മരണപ്പെട്ട പിന്നോക്ക വിഭാഗത്തില്‍ പെട്ട 60 വയസില്‍ താഴെ പ്രായമുള്ളതും കുടുംബത്തിലെ മുഖ്യവരുമാനദായകനുമായിരുന്ന വ്യക്തിയുടെ ആശ്രിതര്‍ക്ക് സംസ്ഥാന പിന്നോക്ക വിഭാഗവികസന കോര്പ്പറേഷന് സ്വയംതൊഴില്‍ ആരംഭിക്കുന്നതിന് വായ്പകള്‍ നല്‍കും. ആറു ശതമാനം പലിശ നിരക്കില്‍ പരമാവധി അഞ്ച് ലക്ഷം രൂപ വരെ അനുവദിക്കും. യോഗ്യതയും താല്പര്യമുള്ളവര് ജൂണ്‍ 28 നകം www.ksbcdc.com വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് മാനേജിങ് ഡയറക്ടര്‍ അറിയിച്ചു. വിശദവിവരങ്ങള്‍ വെബ്സൈറ്റിലും 04712577539, 2577540, 2577550 നമ്പരുകളിലും ലഭിക്കും.
(പി.ആര്.കെ നമ്പര്‍.1514/2021)
date
- Log in to post comments