Skip to main content

അറിയിപ്പുകള്‍

ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം

 

മുല്ലശ്ശേരി കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഫിസിഷ്യന്‍ -1, രാത്രികാല ഡോക്ടര്‍ -1, ഇസിജി കം എക്സ് റേ ടെക്നീഷ്യന്‍ -1, ഫാര്‍മസിസ്റ്റ് -2 എന്നീ തസ്തികകളിലേക്കാണ് ബ്ലോക്ക് പഞ്ചായത്ത് പ്രോജെക്ട് വഴി നിയമനം നടത്തുന്നത്. താല്‍പര്യമുള്ളവര്‍ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ ഓഗസ്റ്റ് 5 ന് 5 മണിക്ക് മുന്‍പായി ഓഫീസില്‍ ഹാജരാക്കുക. കൂടിക്കാഴ്ച തിയ്യതി പിന്നീട് അറിയിക്കുന്നതാണ്. ഫോണ്‍ - 0487 2261840.

....

 

വിചാരണ മാറ്റി

 

കാണം / വെറുമ്പാട്ടാവകാശ ഭൂമിക്ക് ജന്മം അനുവദിച്ച് ക്രയസര്‍ട്ടിഫിക്കറ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ട് തൃശൂര്‍ ലാന്റ് ട്രൈബ്യൂണല്‍ ആന്റ് ഡെപ്യൂട്ടി കലക്ടര്‍ ജൂലൈ 31 ന് തൃശൂര്‍ കലക്ടറേറ്റില്‍ നിശ്ചയിച്ചിട്ടുള്ള എല്ലാ എസ് എം കേസുകളുടെയും വിചാരണ 2022 ഫെബ്രുവരി 15ലേക്ക് മാറ്റി.

....

 

പ്ലസ് വണ്‍ പ്രവേശനം

 

 സര്‍ക്കാര്‍ സ്ഥാപനമായ ഐ എച് ആര്‍ ഡിയുടെ കീഴിലുള്ള വരടിയം ടെക്‌നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ihrd. kerala. gov. in/thss എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായോ സ്‌കൂളില്‍ നേരിട്ടോ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 17. ഓണ്‍ലൈനായി സമര്‍പ്പിക്കുന്ന അപേക്ഷകള്‍ ഡൗണ്‍ലോഡ് ചെയ്ത് രജിസ്‌ട്രേഷന്‍ ഫീസടക്കം 100 രൂപ (എസ് സി /എസ് ടി - 50) സ്‌കൂളില്‍ എത്തി സമര്‍പ്പിക്കേണ്ടതാണ്. മെയില്‍ - thssvaradium.ihrd@gmail.com. ഫോണ്‍ - 8547005022, 0487 2214773.

....

 

താല്‍ക്കാലിക ഒഴിവ്

 

കേരള വനഗവേഷണ സ്ഥാപനത്തില്‍ 2022 മെയ് 31 വരെ കാലാവധിയുള്ള ഡെവലപ്പിംഗ് ലോംഗ് ടേം മോണിറ്ററിംഗ് ടൂള്‍സ് ആന്റ് സ്ട്രാറ്റജീസ് ഫോര്‍ മിറ്റി ഗേറ്റിംഗ് ഹ്യൂമന്‍ - വൈല്‍ഡ് ലൈഫ് കോണ്‍ഫ്‌ലിക്റ്റ്‌സ് ഇന്‍ കേരള ഫേസ് 1 എന്ന സമയ ബന്ധിത ഗവേഷണ പദ്ധതിയില്‍ ഒരു പോജക്ട് ഫെല്ലോയുടെ താല്‍ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. വെബ്‌സൈറ്റ് - www.kfri.res.in

....

 

കുക്ക്/ആയ തസ്തികകളിലേക്ക് താല്‍ക്കാലിക നിയമനം 

 

ചേലക്കര ഗവണ്‍മെന്റ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ (ഇംഗ്ലീഷ് മീഡിയം), വടക്കാഞ്ചേരി ഗവണ്‍മെന്റ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ (മലയാളം മീഡിയം) എന്നീ രണ്ട് ബോയ്‌സ് സ്‌കൂളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ കുക്ക്, ആയ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി വികസന വകുപ്പിന് കീഴില്‍ തൃശൂര്‍ ജില്ലയിലെ സ്‌കൂളുകള്‍ ആണിവ. 

 

എസ് എസ് എല്‍ സിയും കെ ജി സി ഇ സര്‍ട്ടിഫിക്കറ്റുമാണ് കുക്ക് തസ്തികയുടെ യോഗ്യത. നിശ്ചിത യോഗ്യതയുടെ അഭാവത്തില്‍ പ്രവൃത്തി പരിചയവും സര്‍ട്ടിഫിക്കറ്റും ഉള്ളവരെ പരിഗണിക്കും. ഏഴാം ക്ലാസാണ് ആയ തസ്തികയുടെ യോഗ്യത. നഴ്‌സിംഗ് സര്‍ട്ടിഫിക്കറ്റും പ്രവൃത്തി പരിചയവും ഉള്ളവര്‍ക്ക് മുന്‍ഗണന. തിരഞ്ഞെടുക്കപ്പെടുന്നവര്‍ സ്ഥാപനത്തില്‍ താമസിച്ച് ജോലി ചെയ്യണം. 

 

താല്‍പര്യമുള്ള 40 വയസ്സ് പ്രായപരിധിയുള്ളവര്‍ പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍ തുടങ്ങിയ വിശദവിവരങ്ങള്‍ രേഖപ്പെടുത്തി വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ സഹിതം ഓഗസ്റ്റ് 13 വൈകിട്ട് 5 മണിക്ക് മുന്‍പായി ചേലക്കര, വടക്കാഞ്ചേരി ഗവ. എം ആര്‍ എസുകളിലോ അയ്യന്തോള്‍ സിവില്‍ സ്റ്റേഷനിലെ ജില്ലാ പട്ടികജാതി വികസന ഓഫീസിലോ എത്തിക്കണം.

....

 

കരാറടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു

 

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ തൃശൂര്‍ ജില്ലയില്‍ പ്രവര്‍ത്തിച്ചുവരുന്ന വടക്കാഞ്ചേരി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ (മലയാളം മീഡിയം) ചേലക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ (ഇംഗ്ലീഷ് മീഡിയം) എന്നിവിടങ്ങളിലേക്ക് 2021 - 22 അധ്യായനവര്‍ഷം കരാറടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 

 

ചേലക്കര എം ആര്‍ എസില്‍ എച്ച്എസ്എ ഹിന്ദി - 1, എച്ച് എസ് എ ഫിസിക്കല്‍ എഡ്യുക്കേഷന്‍ - 1, 

എം സി ആര്‍ ടി -1, എസ് പി എല്‍ ടീച്ചര്‍ (ഡ്രോയിങ്/മ്യൂസിക് )  1

വടക്കാഞ്ചേരി എം ആര്‍ എസില്‍ എം സി ആര്‍ ടി - 1, എസ് പി എല്‍ ടീച്ചര്‍ (ഡ്രോയിങ്/മ്യൂസിക്) - 1, എച്ച്എസ്എ ഗണിതം - 1, എച്ച്എസ്എ നാച്ചുറല്‍ സയന്‍സ് - 1, എച്ച്എസ്എ സോഷ്യല്‍ സയന്‍സ് - 1, എച്ച്എസ്എ ഫിസിക്കല്‍ സയന്‍സ് - 1 എന്നിങ്ങനെയാണ് ഒഴിവുകള്‍ ഉള്ളത്. ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദവും ബിഎഡുമാണ് വിദ്യാഭ്യാസ യോഗ്യത. 

 

അപേക്ഷകര്‍ പേര്, മേല്‍വിലാസം, ടെലഫോണ്‍ നമ്പര്‍, വയസ്സ്, വിദ്യാഭ്യാസ യോഗ്യത എന്നിവ രേഖപ്പെടുത്തി വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ, ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ഓഗസ്റ്റ് 7 ന് 5 മണിക്ക് മുന്‍പായി തൃശൂര്‍ അയ്യന്തോള്‍ സിവില്‍ സ്റ്റേഷന്‍ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ലഭ്യമാക്കേണ്ടതാണ്. പ്രായപരിധി 01/01/2021 ന് 40 വയസ്സ് അധികരിക്കരുത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ - 0487-2360381.

....

 

കുടുംബശ്രീയില്‍ കമ്മ്യൂണിറ്റി റിസോഴ്സ്പേഴ്സന്മാരാകാം

                                       

കുടുംബശ്രീയില്‍ കമ്മ്യൂണിറ്റി റിസോഴ്സ്പേഴ്സന്മാരെ തിരഞ്ഞെടുക്കുന്നു. പ്ലസ് ടു/പ്രീഡിഗ്രി വിദ്യാഭ്യാസമുള്ള കുടുംബശ്രീ അംഗങ്ങള്‍, ഇവരുടെ കുടുംബാംഗങ്ങളായ സ്ത്രീകള്‍, പുരുഷന്‍മാര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. ഒരു വര്‍ഷത്തേക്കാണ് നിയമനം. പ്രായം, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം, ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ, സിവില്‍ സ്റ്റേഷന്‍, രണ്ടാം നില, അയ്യന്തോള്‍, തൃശൂര്‍-680003 എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ അയക്കേണ്ടതാണ്. അവസാന തിയ്യതി ഓഗസ്റ്റ് 9. വിശദവിവരങ്ങള്‍ക്ക് ഫോണ്‍ - 0487-2362517.

date