Skip to main content

തല്‍സമയ പ്രശ്‌നോത്തരിയുമായി ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ്

 

ദേശീയ ശിശുദിനമായ നവംബര്‍ 14 മുതല്‍ അന്തര്‍ദേശീയ ശിശുദിനമായ നവംബര്‍ 20 വരെ കുട്ടികളുടെ അവകാശ സംരക്ഷണങ്ങള്‍ പൊതു ജനങ്ങളിലേക്കും കുട്ടികളിലേക്കും എത്തിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ ബാലാവകാശ വാരാഘോഷത്തിന് ''വിദ്യാര്‍ത്ഥികളേ ഞങ്ങളുണ്ട് കൂടെ തല്‍സമയ ക്വിസ്'' പരിപാടിയോടെ ജില്ലയില്‍ തുടക്കം കുറിച്ചു. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം വേങ്ങര അല്‍-ഇഹ്‌സാന്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ നടന്നു. സാമൂഹ്യ നീതി വകുപ്പ് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് മലപ്പുറവും  കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷനും സംയുക്തമായി സംഘടിപ്പിച്ച ലൈവ് പരിപാടി ഇതിനു പുറമെ ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ കൊളപ്പുറം, അല്‍ ഹുദാ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ കരുവാന്‍കല്‍, ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പെരുവള്ളൂര്‍, ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ തിരൂരങ്ങാടി എന്നിവടങ്ങളിലും നടത്തി.
. ജില്ലാതല ഉദ്ഘാടനം വേങ്ങര സബ് ഇന്‍സ്‌പെക്ടര്‍ അബ്ദുല്‍ ഹഖീമിന്റെ അധ്യക്ഷതയില്‍ വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് അസ്‌ലു നിര്‍വഹിച്ചു. ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ മുഹമ്മദ് സാലിഹ് എ കെ, മുഹമ്മദ് ഫസല്‍ പുള്ളാട്ട്, സലീന എന്നിവര്‍ സംസാരിച്ചു. മലപ്പുറം സ്റ്റേഷനിലെ സീനിയര്‍ പോലീസ് ഓഫിസര്‍ ഫിലിപ്പ് മമ്പാട് തല്‍സമയ പ്രശ്‌നോത്തരിക്ക് നേതൃത്വം വഹിച്ചു. വിവിധ സ്‌കൂളുകളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ വിദ്യാര്‍ഥികള്‍, പോലീസ്, ഉദ്യോഗസ്ഥര്‍,ജനപ്രതിനിധികള്‍, ക്ലബ്ബ്  ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.

 

date