Skip to main content

ഇറച്ചിക്ക് അമിത വില ഈടാക്കല്‍: സ്ഥാപനത്തിന് നോട്ടീസ്

ഇറച്ചിക്ക് അമിതവില ഈടാക്കിയെതിനെ തുടര്‍ന്ന്  പെരിന്തല്‍മണ്ണ താലൂക്കിലെ കട്ടുപ്പാറയിലെ മാംസവ്യാപാര സ്ഥാപനത്തിന് നോട്ടീസ് നല്‍കി.  ഭക്ഷ്യപൊതുവിതരണ വകുപ്പും, ഭക്ഷ്യസുരക്ഷാ വകുപ്പും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇറച്ചിക്ക് അമിത വില ഈടാക്കിയതിനും വില പ്രദര്‍ശിപ്പിക്കാതിരുന്നതിനും നോട്ടീസ്  നല്‍കിയത്.  അത്യാവശ്യം വേണ്ട ലൈസന്‍സുകള്‍ എടുക്കാതിരുന്നതിനും നോട്ടീസ് നല്‍കിയിട്ടുണ്ട്. ചെറിയ പെരുനാളിനോടനുബന്ധിച്ച് പോത്ത്/മൂരിയിറച്ചി, കോഴിയിറച്ചി എന്നിവയുടെ വില്‍പ്പന വില നിയന്ത്രിച്ചു കൊണ്ടുള്ള ഉത്തരവ് ജില്ലാഭരണകൂടം ഇറക്കിയിരുന്നു. അമിതവില ഈടാക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.
താലൂക്ക് സപ്ലൈ ഓഫീസര്‍ കെ. മോഹന്‍ദാസിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ഫുഡ് സേഫ്ററി ഓഫീസര്‍മാരായ കെ.ജി രമിത, ആര്‍ ശരണ്യ, റേഷനിങ് ഇന്‍സ്പെക്ടര്‍ ടി. പ്രകാശന്‍, ജീവനക്കാരന്‍ രഞ്ജിത്ത് എന്നിവര്‍ പങ്കെടുത്തു.
 

date