Post Category
അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണം ഉദ്ഘാടനം ചെയ്തു
സമഗ്ര ശിക്ഷ കേരള 'ഒന്നാകാം ഉയരാം 'എന്ന മുദ്രാവാക്യം ഉയർത്തി ഭിന്നശേഷിക്കാർക്കായി മതിലകം ബി ആർ സിയുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. മതിലകം ബി ആർ സി ഹാളിൽ നടത്തിയ ദിനാചരണ പരിപാടികൾ ഇ ടി ടൈസൺ മാസ്റ്റർ എം എൽ എ ഉദ്ഘാടനം ചെയ്തു. പെരിഞ്ഞനം പഞ്ചായത്ത് പ്രസിഡന്റ് കെ കെ സച്ചിത്ത് അധ്യക്ഷത വഹിച്ചു.
മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കെ അബീദലി, കയ്പമംഗലം പഞ്ചായത്ത്
പ്രസിഡന്റ് സുരേഷ് കുമാർ, മതിലകം പഞ്ചായത്ത് ബി പി ഒ സജീവൻ എന്നിവർ പങ്കെടുത്തു. മണ്ഡലത്തിലെ ഭിന്നശേഷിക്കാരായ മുഴുവൻ കുട്ടികൾക്കും മണപ്പാട്ട് ഫൗണ്ടേഷൻ നൽകുന്ന സ്റ്റീൽ ബോട്ടിൽ എം എൽ എ വിതരണം ചെയ്തു.
date
- Log in to post comments