Skip to main content

വോക്ക് ഇന്‍ ഇന്റര്‍വ്യൂ

 

കപ്പൂര്‍ ഗ്രാമപഞ്ചായത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി വിവിധ വികസന പ്രവര്‍ത്തനങ്ങളുടെ സാങ്കേതിക മേല്‍നോട്ടത്തിനായി അക്രഡിറ്റഡ് എഞ്ചിനീയര്‍ (എസ്.സി. സംവരണം) പാനലിലേക്ക് ഓഗസ്റ്റ് 14 വൈകിട്ട് മൂന്നിന് വോക്ക് ഇന്‍ ഇന്റര്‍വ്യൂ നടക്കും.  സിവില്‍ / അഗ്രിക്കള്‍ച്ചറല്‍ എഞ്ചിനീയറിങ് ഡിഗ്രി എന്നിവയാണ് യോഗ്യത. യോഗ്യതയുള്ളവരുടെ അഭാവത്തില്‍  മൂന്ന് വര്‍ഷ പോളിടെക്‌നിക് സിവില്‍ ഡിപ്ലോമയും കുറഞ്ഞത് അഞ്ച് വര്‍ഷം തൊഴിലുറപ്പ് പദ്ധതി/ തദ്ദേശസ്വയംഭരണ/ സര്‍ക്കാര്‍/ അര്‍ദ്ധസര്‍ക്കാര്‍/സര്‍ക്കാര്‍/ അര്‍ദ്ധസര്‍ക്കാര്‍/പൊതുമേഖലാ/ സര്‍ക്കാര്‍ മിഷന്‍/ സര്‍ക്കാര്‍ ഏജന്‍സി എന്നീ സ്ഥാപനങ്ങളിലെ പ്രവൃത്തി പരിചയവും, രണ്ട് വര്‍ഷ ഡ്രാഫ്റ്റ്മാന് സിവില്‍ സര്‍ട്ടിഫിക്കറ്റും കുറഞ്ഞത് പത്ത് വര്‍ഷം തൊഴിലുറപ്പ് പദ്ധതി/ തദ്ദേശസ്വയം ഭരണ/ സര്‍ക്കാര്‍/ അര്‍ദ്ധസര്‍ക്കാര്‍/ പൊതുമേഖലാ/സര്‍ക്കാര്‍മിഷന്‍/ സര്‍ക്കാര്‍ ഏജന്‍സി എന്നീ സ്ഥാപനങ്ങളിലെ പ്രവൃത്തി പരിചയം എന്നിവ ഉള്ളവരെയും പരിഗണിക്കും.താല്‍പര്യമുള്ളവര്‍ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം എത്തിച്ചേരണം.  ഫോണ്‍: 0466 2276067.

 

date