വോക്ക് ഇന്‍ ഇന്റര്‍വ്യൂ
കപ്പൂര്‍ ഗ്രാമപഞ്ചായത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി വിവിധ വികസന പ്രവര്‍ത്തനങ്ങളുടെ സാങ്കേതിക മേല്‍നോട്ടത്തിനായി അക്രഡിറ്റഡ് എഞ്ചിനീയര്‍ (എസ്.സി. സംവരണം) പാനലിലേക്ക് ഓഗസ്റ്റ് 14 വൈകിട്ട് മൂന്നിന് വോക്ക് ഇന്‍ ഇന്റര്‍വ്യൂ നടക്കും. സിവില്‍ / അഗ്രിക്കള്‍ച്ചറല്‍ എഞ്ചിനീയറിങ് ഡിഗ്രി എന്നിവയാണ് യോഗ്യത. യോഗ്യതയുള്ളവരുടെ അഭാവത്തില്‍ മൂന്ന് വര്‍ഷ പോളിടെക്നിക് സിവില്‍ ഡിപ്ലോമയും കുറഞ്ഞത് അഞ്ച് വര്‍ഷം തൊഴിലുറപ്പ് പദ്ധതി/ തദ്ദേശസ്വയംഭരണ/ സര്‍ക്കാര്‍/ അര്‍ദ്ധസര്‍ക്കാര്‍/സര്‍ക്കാര്‍/ അര്‍ദ്ധസര്‍ക്കാര്‍/പൊതുമേഖലാ/ സര്‍ക്കാര്‍ മിഷന്/ സര്‍ക്കാര്‍ ഏജന്‍സി എന്നീ സ്ഥാപനങ്ങളിലെ പ്രവൃത്തി പരിചയവും, രണ്ട് വര്‍ഷ ഡ്രാഫ്റ്റ്മാന് സിവില്‍ സര്‍ട്ടിഫിക്കറ്റും കുറഞ്ഞത് പത്ത് വര്‍ഷം തൊഴിലുറപ്പ് പദ്ധതി/ തദ്ദേശസ്വയം ഭരണ/ സര്‍ക്കാര്‍/ അര്‍ദ്ധസര്‍ക്കാര്‍/ പൊതുമേഖലാ/സര്‍ക്കാര്‍മിഷന്‍/ സര്‍ക്കാര്‍ ഏജന്‍സി എന്നീ സ്ഥാപനങ്ങളിലെ പ്രവൃത്തി പരിചയം എന്നിവ ഉള്ളവരെയും പരിഗണിക്കും.താല്പര്യമുള്ളവര് ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം എത്തിച്ചേരണം. ഫോണ്‍: 0466 2276067.
- Log in to post comments